ഗ്രീൻ ടീ ശീലമാക്കിയാൽ ഹൃദയാഘാത സാധ്യത കുറയുമെന്ന് വിദഗ്ദർ…

single-img
7 August 2018

green-tea-in-a-cup

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണ് ഗ്രീൻ ടീക്കുള്ള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്‌ക്കരണ രീതിയിലാണ് വ്യത്യാസം.

1.എപി ഗാലോ കെയ്റ്റ് ചിൻ 3 ഗാലെറ്റ് എന്ന ആന്റി ഓക്സിഡന്റാണ്‌ ഗ്രീൻ ടീ യുടെ ഗുണങ്ങൾക്ക് അടിസ്ഥാനം.ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാട് വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.

2.ചീത്ത കൊളസ്ട്രോളായ എൽ ടി എലിന്റെ തോത് കുറയ്ക്കാനും ഇത് ഗുണപ്രദം.രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് സഹായകം.ഹൃദയാഘാതം,സ്ട്രോക്ക്,എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

3.ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള് പ്രായമാകുന്നതിനെ തടയുന്നു.പതിവായി ഇത് കുടിക്കുന്നത് യുവത്യം നിലനിർത്താനും ഏറെ സഹായകം.

4.ഗ്രീൻ ടീ ശരീരത്തിന് ഏറെ ഊർജം നൽകുന്നു.ക്ഷിണം അകറ്റുന്നു,രക്ത സഞ്ചാരം വർധിപ്പിക്കുന്നു.വീട്ടമ്മമാർക്കും,വിദ്യാർത്ഥികൾക്കും ഏറെ ഗുണപ്രദം.

5.വൈറസ്,ബാക്ടീരിയ എന്നിവയെ തടയുന്നു.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.സൂഷ്മാണുക്കൾ പുറന്തള്ളുന്ന വിഷം നിക്കുന്നു.ശ്വാസത്തിലെ ദുർഗന്ധം,അതിസാരം,ദഹനക്കേട്,പനി,ചുമ,തുടങ്ങിയവയെ തടയുന്നു.പേശികളുടെ ആരോഗ്യത്തിനും ഗ്രീൻ ടീ ഉത്തമം.

6.കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം.നല്ല കൊളസ്‌ട്രോളിന്റെ തോത് കൂട്ടുന്നതിനും ശരീരത്തിന് ദോഷം ചെയുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം.

7.കൊഴുപ്പ് കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം.പ്രമേഹ സാധ്യത കുറയ്ക്കുന്നു.

8.പല്ലുകളുടെ നാശം തടയുന്നതിനും ഗ്രീൻ ടീ ഫലപ്രദം.ബാക്ടീരിയയെ നശിപ്പിക്കുന്നതിനും ഗുണപ്രദം.കൂടാതെ അമിത വണ്ണം കുറയ്ക്കാനും ഇത് ഏറെ സഹായകം.