ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹന പണിമുടക്ക്.

single-img
6 August 2018

മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. സ്വകാര്യ ബസ് , ചരക്ക് വാഹനങ്ങള്‍ , ഓട്ടോ , ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും.

വര്‍ക്ക് ഷോപ്പുകള്‍ , സര്‍വ്വീസ് സെന്‍ററുകള്‍, ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയവയും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം മാനേജ്മെന്‍റിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു.