ഓഹരി വിപണിയിൽ റെക്കോര്‍ഡ് മുന്നേറ്റം.

single-img
6 August 2018


ഓഹരി സൂചികള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ സെന്‍സെക്സ് 235 പോയിന്‍റ് നേട്ടത്തില്‍ 37791 ലും നിഫ്റ്റി 63 പോയിന്‍റ് ഉയര്‍ന്ന് 11424ലുമെത്തി.

ബിഎസ്ഇയിലെ 1225 കന്പനികള്‍ നേട്ടത്തിലും 334 കന്പനികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക് , എസ്ബിഐ , ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ , ആക്സിസ് ബാങ്ക് , ടാറ്റ മോട്ടോര്‍സ് , സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.