നസ്രിയ സിനിമയില്‍ വീണ്ടും പിന്നണി പാടുന്നു

single-img
5 August 2018

ഫഹദ് ഫാസില്‍ നായകനാകുന്ന “വരത്തന്‍’ സിനിമയില്‍ പിന്നണി പാടുന്നത് നസ്രിയയാണ്. തന്‍റെ ഭര്‍ത്താവിനെ നായകനാക്കി ഈ സിനിമ നിര്‍മ്മിക്കുന്നതും നസ്രിയ തന്നെയാണ്. അമല്‍ നീരദ് ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുള്ള സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്‍റെ ചിത്രം നേരത്തേ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘സലാല മൊബൈല്‍സ്’ എന്ന ചിത്രത്തിനു വേണ്ടി നസ്രിയ ആദ്യം പാടിയിരുന്നു. ‘ലാലാലസ’ എന്നു തുടങ്ങുന്ന പാട്ടാണ് സിനിമയില്‍ നസ്രിയ ആലപിച്ചത്. ഗോപീ സുന്ദറായിരുന്നു ആ ഗാനത്തിന്‍റെ സംഗീതം. വരത്തനില്‍ നസ്രിയ പാടുന്ന പാട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‘ഇയോബിന്‍റെ പുസ്തകത്തി’നു ശേഷം ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ‘വരത്ത’നായി കാത്തിരിക്കുന്നത്.
“വരത്ത’ന്റെ ടീസറും പോസ്റ്ററുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ആഘോഷിച്ചത്. “വരത്തന്‍’ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ സംഗീതവും. ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി വരുന്നത് ഐശ്വര്യ ലക്ഷ്മിയാണ് .ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.