ജിമിക്കി കമ്മലുമായി ജ്യോതികയും എത്തുന്നു.

single-img
5 August 2018

അടുത്തിടെ മലയാളത്തില്‍ ഏറ്റവും അധികം സൂപ്പര്‍ ഹിറ്റായ പാട്ടാണ് ജിമിക്കി കമ്മല്‍ . ഇന്ത്യയ്ക്ക് വെളിയില്‍ പോലും പാട്ടിന് ആരാധകര്‍ ഏറെയാണ്. ഒടുവിലിതാം തെന്നിന്ത്യന്‍ താരം ജ്യോതികയും ജിമിക്കി കമ്മലുമായി എത്തുകയാണ്.

വിദ്യാബാലന്‍റെ ചിത്രമായ തുമാരി സുലുവിന്‍റെ തമിഴ് പതിപ്പിലാണ് ജ്യോതിക ജിമിക്കി കമ്മല്‍ ഡാന്‍സ് ചെയ്യുന്നത്. തുമാരി സുലുവില്‍ വിദ്യാബാലന്‍ ശ്രീദേവിയുടെ ഹവായ് ഹവായ് ഗാനത്തിനാണ് ചുവട് വച്ചത് . ഇവിടെ ജ്യോതിക തമിഴ് പതിപ്പായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മല്‍ പാട്ടിനാണ് ചുവട് വയ്ക്കുന്നത്.

ജ്യോതികയുടെ ജിമിക്കി കമ്മല്‍ പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മല്‍ മലയാളം പാട്ടായി തന്നെയാണ് അവതരിപ്പിക്കുന്നത്. റീമിക്സ് ചെയ്യതെ തന്നെയാണ് പാട്ട് സിനിമയില്‍ അവതരിപ്പിക്കുന്നത്.