കോടതി മുറിയില്‍ പ്രതിയുടെ വായ് മൂടിക്കെട്ടാന്‍ ജഡ്ജിയുടെ ഉത്തരവ്

single-img
5 August 2018

എത്ര പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായ് അടപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. പൊലീസുകാര്‍ ഉടന്‍ തന്നെ ചുവന്ന ടേപ്പ് കൊണ്ട് വായടപ്പിക്കുകയും ചെയ്തു. അമേരിക്കയിലെ ഒഹായോവിലെ കോടതി മുറിയിലാണ് സംഭവം.

തട്ടിക്കൊണ്ടുപോകല്‍ , മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നേരിട്ട ഫ്രാങ്കലിന്‍ വില്ല്യംസിനാണ് വായ്മൂടിക്കെട്ടി ശിക്ഷ നല്‍കിയത്. ഇയാള്‍ക്കുള്ള വാദം കേള്‍ക്കവെയാണ് ജഡ്ജിയുടെ വിചിത്രമായ നിര്‍ദ്ദേശം വന്നത്. ഇടയ്ക്ക് കയറി സംസാരിച്ചുകൊണ്ടിരിക്കുന്ന വില്യംസിനോട് പലവട്ടം മിണ്ടാതിരിക്കാന്‍ ജ‍ഡ്ജി ജോണ്‍ റൂസോ ആവശ്യപ്പെട്ടിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഗത്യന്തരമില്ലാതെയാണ് ജഡ്ജി ഇത്തരത്തില്‍ പൊലീസിനോട് ആജ്ഞാപിച്ചത്.

“ഞാനാണ് ഇവിടത്തെ ജ‍ഡ്ജി. നീ നിന്‍റെ വായ അടച്ചോ. എപ്പോള്‍ സംസാരിക്കണമെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ നിന്‍റെ വായില്‍ തുണി തിരുകി വയ്ക്കും.’ എന്നൊക്കെ ജഡ്ജി മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതി അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിയുടെ വായ്മൂടിക്കെട്ടാന്‍ പൊലീസിനോട് ജഡ്ജി നിര്‍ദ്ദേശിക്കുകയും പൊലീസ് ചുവന്ന ടേപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടുകയും ചെയ്തു.

എന്നാല്‍ മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ജഡ്ജി നടത്തിയതെന്ന് ലിബര്‍ട്ടീസ് യൂണിയന്‍ ആരോപിച്ചു.