മുന്നൂറിലധികം എടിഎമ്മുകളില്‍ സ്കി​മ്മ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി;റൊമേനിയന്‍ പൗരന്മാര്‍ പിടിയില്‍

single-img
5 August 2018

ന്യൂ​ഡ​ല്‍​ഹി: നി​ര​വ​ധി എ​ടി​എം ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ ര​ണ്ടു റൊ​മാ​നി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച ന്യ​ഡ​ല്‍​ഹി​യി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ത്യ​യി​ലു​ട​നീ​ളം മു​ന്നൂ​റി​ല​ധി​കം എ​ടി​എം വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍ ചോ​ര്‍​ത്തി​യെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്.

കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്ന് മാത്രം 20 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്.

അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് കൊല്‍ക്കത്ത ജോയിന്റ് പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ തൃപാഠി പറഞ്ഞു.

ഉപയോക്താക്കളുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സ്കി​മ്മ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഡെ​ബി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​വ​രെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. എ​ടി​എം വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​താ​യി 45 പേ​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.