ട്രംപും പുടിനും ഒരുമിക്കുന്ന ഡോക്യുമെന്ററി ഓഗസ്റ്റില്‍ റിലീസ് ചെയ്യും

single-img
4 August 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും റഷ്യന്‍ പ്രസിഡിന്റ് വ്‌ലാഡമിര്‍ പുടിനേയും മുഖ്യകഥാപാത്രങ്ങളാക്കി ഡോക്യുമെന്ററി തയ്യാറാകുന്നു. ജാക്ക് ബ്രിയാന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും. ആക്ടീവ് മെഷേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി പ്രധാനമായും പറയുന്നത് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചാണ്.

30 വര്‍ഷത്തോളമായുള്ള പുടിന്റെ പ്രത്യേക തന്ത്രമാണ് അമേരിക്കന്‍ തെരഞ്ഞടുപ്പിലെ ഇടപെടല്‍ എന്നാണ് ജാക് ബ്രിയാന്‍ തന്റെ ഡോക്യുമെന്ററിയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഹിലരി ക്ലിന്റണ്‍, സെനറ്റര്‍ ജോണ്‍ മെക്കയ്ന്‍ തുടങ്ങിയവരുടെ പ്രത്യേക അഭിമുഖവും ഡോക്യുമെന്ററിയിലുണ്ട്.

റഷ്യയിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ മൈക്കിള്‍ മാക് ഫുവലിന്റെ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ക്കിടിയില്‍ നിന്നുള്ള കടുത്ത ഭീഷണികള്‍ക്കിടയിലാണ് ഡോക്യുമെന്ററി ചിത്രീകരണവുമായി മുന്നോട്ടുപോയതെന്ന് ജാക് ബ്രിയാന്‍ വ്യക്തമാക്കി.