ജയറാം ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍

single-img
4 August 2018

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുകയെന്നാണ് വിവരം. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ മിയാ ഖലീഫയെ മാറ്റി സണ്ണി ലിയോണിനെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയില്‍ സണ്ണി ലിയോണിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ സണ്ണി എത്തുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു.