മാതൃഭൂമി പത്രത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്

single-img
4 August 2018

മാതൃഭൂമി പത്രത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ഇന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നും താന്‍ പറയാത്ത കാര്യമാണ് മാതൃഭൂമി നല്‍കിയതെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മാതൃഭൂമി പത്രത്തില്‍ എന്റെ ഫോട്ടോ സഹിതം ‘സംഘപരിവാര്‍ പ്രസ്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്ന തരത്തില്‍ വന്നതായ വാര്‍ത്ത ശരിയല്ല. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി.

മാതൃഭൂമി ഈ പ്രശ്‌നത്തില്‍ എടുത്ത നിലപാടുകളോടുള്ള എന്റെ പ്രതിഷേധം ‘ചോദ്യം ഉത്തരം’ എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.