‘അമ്മ’യിൽ നിന്ന് രാജിവച്ചതോടെ തനിക്ക് അവസരങ്ങൾ ഇല്ലാതായെന്ന് രമ്യാ നമ്പീശൻ

single-img
4 August 2018

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതോടെ തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ വീണ്ടും നഷ്ടമായെന്ന് നടി രമ്യാ നമ്പീശൻ. മലയാള സിനിമയിൽ ധാരാളം പ്രശ്‌നങ്ങളുണ്ട്, അതൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് ആഗ്രഹം.

ഡബ്യു.സി.സി. ഒരിക്കലും പുരുഷന്മാർക്ക് എതിരായ ഒരു സംഘടയല്ലെന്നും രമ്യ പറഞ്ഞു. നടി ആക്രമിക്കപ്പട്ടതിനെ തുടർന്ന് കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രമ്യാ നമ്പീശൻ അമ്മയിൽ നിന്ന് രാജിവച്ചത്. രമ്യയോടൊപ്പം റിമ കല്ലിംഗൽ, ഗീതു മോഹൻദാസ്, ഭാവന എന്നീ നടിമാരും രാജിവച്ചിരുന്നു.