ഡല്‍ഹിയില്‍ പിണറായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച

single-img
4 August 2018

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ധനമന്ത്രിയുമായി ആലോചിച്ച് വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്. കൊച്ചിയില്‍ നിരാഹാരസമരം നടത്തുന്ന പ്രീതാ ഷാജിയെ ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു