ഐശ്വര്യ റായിയുടെ സിനിമ കാണാന്‍ മകള്‍ ആരാധ്യ എത്തി

single-img
4 August 2018

ഫന്നേഖാന്‍ സിനിമ റിലീസിന് തൊട്ടുമുമ്പ് സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് പ്രമുഖ താരങ്ങളാണ് എത്തിയത്. അഭിഷേക് ബച്ചന്‍, മാധുരി ദീക്ഷിത്, ശബാന ആസ്മി, ബോണി കപൂര്‍ തുടങ്ങിയ താരങ്ങള്‍ സിനിമ കാണാനെത്തി. അവരോടൊപ്പം നിന്ന് കുഞ്ഞ് ആരാധ്യ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അമ്മയുടെ സിനിമ കാണാനെത്തിയ പ്രമുഖരെ ആരാധ്യയും സ്വീകരിക്കാനെത്തി. സിനിമ കണ്ടയുടന്‍ തന്നെ അഭിഷേക് സിനിമയെ വാനോളം പുകഴ്ത്തി ട്വീറ്റ് ചെയ്തു. തന്റെ ഭാര്യ ഐശ്വര്യ റായിയുടെ അഭിനയത്തെ പ്രത്യേകിച്ച് എടുത്തുപറയുകയും സിനിമയുടെ മുഴുവന്‍ ടീമിന്റെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.

അനില്‍കപൂറും ഐശ്വര്യയും പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്ന ഫന്നേഖാന്‍ അതുല്‍ മഞ്ജ് രേക്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്.