ട്രെയിനിനുള്ളില്‍ പാമ്പിനെ കണ്ട് ഭയന്നുനിലവിളിച്ച് യാത്രക്കാര്‍

single-img
3 August 2018

സബര്‍ബന്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍ പുരുഷന്‍മാരുടെ കംപാര്‍ട്ട്‌മെന്റിലാണ് പാമ്പിനെ കണ്ടത്. ബാഗുകള്‍ വയ്ക്കുന്ന കമ്പിയ്ക്ക് മുകളിലൂടെ ചുറ്റിപിടഞ്ഞ നിലയിലായിരുന്നു പാമ്പ്. ഭയന്ന് വിറച്ച് ആളുകള്‍ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തി.

യാത്രക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ട്വിത്വാല ഛത്രപതി ശിവാജി മഹാരാജാസ് ടെര്‍മിനസ് ലോക്കല്‍ ട്രെയിന്‍ മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോഴാണ് പാമ്പിനെ കണ്ട് ബഹളമുണ്ടായത്.

ഒടുവില്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പൊലീസും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിച്ചു. കംപാര്‍ട്ട്‌മെന്റിനുള്ളില്‍ വീണ്ടും പാമ്പുകള്‍ ഉണ്ടോ എന്ന് വിശദമായ പരിശോധിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.

ഇതു വഴിയുള്ള മറ്റ് നിരവധി ട്രെയിനുകള്‍ പിന്നീട് മണിക്കൂറുകളോളം വൈകിയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ട്രെയിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയ വീഡിയോയും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായി.