ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്

single-img
3 August 2018

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. ക്വാര്‍ട്ടറില്‍ സ്‌പെയിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് സൈന പുറത്തായത്. സ്‌കോര്‍ 21-6, 21-11. വനിതാ സിംഗിള്‍സില്‍ ഇനി സിന്ധുവും പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ സൈനയെ നിഷ്പ്രഭമാക്കിയായിരുന്നു മരിന്റെ വിജയം.