ദുൽഖറിന്റെ ആദ്യ ഹിന്ദി സിനിമയുടെ റിലീസ് കോടതി തടഞ്ഞു

single-img
3 August 2018

ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രമായ ‘കാർവാന്റെ’ റിലീസ് കോടതി തടഞ്ഞു. സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണിത്. പകർപ്പവകാശം ലംഘിച്ചെന്ന മലയാളി സംവിധായകൻ സഞ്ജു സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ സഞ്ജു സുരേന്ദ്രൻ സംവിധാനംചെയ്ത ‘ഏദൻ’ എന്ന ചിത്രത്തിന്റെ പകർപ്പാണ് ‘കാർവാൻ’ എന്നാണ് ആരോപണം.