ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവച്ചു

single-img
2 August 2018

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ പതിമൂന്നിലേക്കാണു മാറ്റിയത്. കോഴിക്കോട് നിപ്പ വൈറസ് ബാധ പിടിപെട്ടതും, മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തിലുമാണു പരീക്ഷ മാറ്റിയത്.

പരീക്ഷ മാറ്റുന്നതോടെ ഫലപ്രഖ്യാപനവും വൈകും. അതേസമയം മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഏപ്രിലിലേക്കു മാറ്റാനുള്ള നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇന്നു ചേര്‍ന്ന സ്‌കൂള്‍ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിട്ടറിങ് കമ്മിറ്റി അംഗീകരിച്ചില്ല.