ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ ഒരു ഫോട്ടോഗ്രാഫറെ വേണം; പരസ്യവുമായി വധുവും വരനും

single-img
2 August 2018

വിവാഹ ഫോട്ടോഗ്രാഫിയില്‍ ആളുകള്‍ വ്യത്യസ്തതയ്ക്കായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നുള്ള സൂചനകള്‍ നല്‍കുന്നതാണ് ലണ്ടനില്‍ നിന്നുള്ള വാര്‍ത്ത. ആദ്യരാത്രി ഷൂട്ട് ചെയ്യാനുള്ള ഫോട്ടോഗ്രാഫര്‍ക്കായി പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഈ വരനും വധുവും.

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പ്രൊഫഷണല്‍ ആയ ഫോട്ടേഗ്രാഫറെയാണ് ഇവര്‍ തിരയുന്നത്. രാത്രി 1 മണി മുതല്‍ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,80,000 ഇന്ത്യന്‍ രൂപ) നല്‍കുമെന്നും ഇരുവരും പറയുന്നു.

‘ഒരു ദിവസം മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയായിരുന്നു.

ചിലരെ കണ്ടെങ്കിലും അവര്‍ ഞങ്ങള്‍ക്ക് ബോധിച്ചില്ല. പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്’ എന്ന് പരസ്യത്തില്‍ ഇരുവരും വിശദമാക്കുന്നു.