‘ഇത്ര മോശമായി വസ്ത്രം ധരിക്കരുത്’; ധോണിയുടെ ഭാര്യയ്ക്ക് ആരാധകരുടെ ഉപദേശം

single-img
2 August 2018

സെലിബ്രിറ്റീസ് പലരും വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴായി പഴി കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇന്ത്യന്‍ മുന്‍ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യ സാക്ഷിയാണ് ഇപ്പോള്‍ വേഷത്തിന്റെ പേരില്‍ ചീത്ത കേള്‍ക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണാ പട്ടേലിന്റെ വിവാഹ ആഘോഷത്തില്‍ സാക്ഷി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് മോശം കമന്റുകള്‍ വരുന്നത്.

വിവാഹപാര്‍ട്ടിക്ക് ലഹങ്കയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ സാക്ഷി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ധോണിയെ പോലെ വ്യക്തിത്വം ഭാര്യയ്ക്കും വേണമെന്നും ഇത്തരം വേഷങ്ങള്‍ ധോണിയുടെ മാന്യതയാണ് നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍ക്കണമെന്നും ചിലര്‍ ഉപദേശിച്ചു.

എന്നാല്‍ സാക്ഷിയുടെ ലഹങ്കയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും അശ്ലീലം കാണുന്നവരുടെ കണ്ണുകളിലാണെന്നും പറഞ്ഞ് മറ്റു ചിലര്‍ സാക്ഷിയെ അനുകൂലിച്ചും രംഗത്തെത്തി. ഈ വേഷത്തില്‍ സാക്ഷിയെ കാണാന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും ആരാധകര്‍ പിന്തുണ അറിയിച്ചു. ഇരുപത് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ സാക്ഷിയെ പിന്തുടരുന്നത്.