കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

single-img
2 August 2018

കളിക്കുന്നതിനിടെ 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ മുര്‍ഗിയചോക്കിലായിരുന്നു സംഭവം. സന്നോ എന്ന മൂന്നുവയസുകാരിയാണ് അപകടത്തില്‍പെട്ടത്.

അമ്മയുടെ വീട്ടിലെത്തിയ സന്നോ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. വീഴ്ചയില്‍ 45 അടി താഴ്ചയില്‍ കുട്ടി തങ്ങിനിന്നതാണ് രക്ഷപെടുത്താന്‍ സഹായകരമായത്.

രക്ഷാപ്രവര്‍ത്തകര്‍ ചെറിയ കുഴല്‍ ഉപയോഗിച്ച് കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു. കൂടുതല്‍ താഴേക്ക് വീഴാതിരിക്കാന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ താങ്ങിനിര്‍ത്തുകയും ചെയ്തു. ഒന്നര ദിവസത്തെ പരിശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.