‘ഞങ്ങളുടെ ബന്ധം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല’; മഞ്ജു വാര്യർ

single-img
2 August 2018

‘എനിക്ക് എന്നും ഒരു നിലപാടേ ഉള്ളൂ, അത് അവൾക്ക് നന്നായി അറിയാം. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ എന്നും അവളോടൊപ്പമായിരിക്കും’ മഞ്ജു വാര്യർ പറഞ്ഞു. ‘ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിന് മുമ്പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.

അത് ഞങ്ങളെ രണ്ടുപേരെയും അടുത്തറിയാവുന്ന എല്ലാവർക്കും അറിയാം’. മഞ്ജു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. അവളോടൊപ്പമാണെന്ന് എല്ലാക്കാലവും ഇങ്ങനെ ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും ഈ ബഹളങ്ങളും ആരവങ്ങളും കഴിഞ്ഞാലും അത് പ്രഖ്യാപിക്കാൻ ഹാഷ് ടാഗുകളുടേയും ലൈക്കുകളുടേയും ഒന്നും ആവശ്യമില്ലെന്നും മഞ്ജു പറഞ്ഞു.

സംഘടനകളിൽ എടുക്കേണ്ട നിലപാടുകൾ എല്ലാ കാലവും എടുത്തിട്ടുണ്ട്. സംഘടനകളും നിയമാവലികളും വ്യക്തിബന്ധങ്ങൾക്ക് തടസ്സമാകുമെന്ന് കരുതുന്നില്ലെന്നും മഞ്ജു പറഞ്ഞു.