മലയാളികളുടെ ‘ഹ്യൂമേട്ടന്‍’ പുണെ സിറ്റി എഫ്‌സിയിലേക്ക്

single-img
2 August 2018

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഇയാന്‍ ഹ്യൂം അഞ്ചാം സീസണില്‍ പുണെ സിറ്റി എഫ്‌സിക്കായി കളിക്കും. ഒരു വര്‍ഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് വിവരം.

ഹ്യൂമിനെ ടീമിലെടുത്ത കാര്യം പുണെ ടീം മാനേജ്‌മെന്റാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് കാനഡക്കാരനായ ഹ്യൂം. നാലു സീസണുകളില്‍നിന്നായി കേരളാ ബ്ലാസ്റ്റേഴ്‌സ്, എടികെ ടീമുകള്‍ക്കായി 28 ഗോളുകളാണ് ഹ്യൂം നേടിയിട്ടുള്ളത്.