‘കാരുണ്യവും കരുതലും’ മാരത്തോണ്‍ ഡോ. ബോബി ചെമ്മണൂര്‍ ഫ്ലാഗ് ഓഫ് ചെയ്തു

single-img
2 August 2018

എരമംഗലം: കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയും എ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘കാരുണ്യവും കരുതലും’ എന്ന ആരോഗ്യ പദ്ധതിയുടെ പ്രചാരണാര്‍ഥം മാരത്തോണ്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോർഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാളിയത്തേല്‍ അധ്യക്ഷനായിരുന്നു. കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റര്‍. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ബാലന്‍, പെരുമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അബ്ദുള്‍ ഗഫ്ഫാര്‍ സ്വാഗതവും പി കെ സുബൈര്‍ നന്ദിയും പറഞ്ഞു. മാരത്തോണ്‍ എരമംഗലം, വെളിയങ്കോട്, പാലപ്പെട്ടി വഴി വന്നേരിയില്‍ അവസാനിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വെളിയാറ്റൂര്‍ നിര്‍വഹിച്ചു.

വെളിയങ്കോട്, പെരുമ്ബടപ്പ്‌ പഞ്ചായത്തുകളിലെ ക്യാന്‍സര്‍, കിഡ്നി ഹൃദ്രോഗികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടര്‍ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണ് ‘കാരുണ്യവും കരുതലും’ പദ്ധതി എന്ന് ഭാരവാഹികള്‍ അറിയിച്ചു.