ഇനി സിമ്പിളായി ആധാറിലെ വിലാസം മാറ്റാം

single-img
2 August 2018

ന്യൂഡല്‍ഹി: ആധാറിലെ വിലാസം മാറ്റാന്‍ ഇനി നിശ്ചിത വിലാസം തെളിയിക്കുന്ന രേഖ നല്‍കേണ്ടതില്ല. പകരം വിലാസം മാറ്റുന്നതിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ലഭിക്കുന്ന രഹസ്യ പിന്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യാം.

വാടകയ്ക്കു താമസിക്കുമ്പോഴും ജോലിക്കായി വിവിധയിടങ്ങളിലേയ്ക്ക് പോകുമ്പോഴും വിലാസം മാറ്റാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. 2019 ഏപ്രില്‍ മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. അതിനുമുമ്പായി പരീക്ഷണാടിസ്ഥാനത്തില്‍ 2019 ജനുവരി മുതല്‍ പദ്ധതി തുടങ്ങും.

നിലവില്‍ പാസ് പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, രജിസ്റ്റര്‍ ചെയ്ത വടകക്കരാര്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 35 രേഖകളിലേതെങ്കിലും വേണം വിലാസത്തില്‍ മാറ്റംവരുത്താന്‍.