സൂക്ഷിച്ചുനോക്കേണ്ട; നവ്യാനായര്‍ തന്നെ

single-img
1 August 2018

മലയാളികളുടെ എക്കാലത്തേയും പ്രിയനടിയാണ് നവ്യാ നായര്‍. ഇഷ്ടം എന്ന സിനിമയിലൂടെ വന്ന് നന്ദനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കൊച്ചുസുന്ദരി. പക്ഷേ വിവാഹശേഷം സിനിമയില്‍ സജീവമല്ല. എന്നാല്‍ മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും നവ്യാ നായര്‍ക്ക് സ്ഥാനമുണ്ട്.

പുതിയ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നവ്യയെ പക്ഷേ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. നവ്യ കൂടുതല്‍ ചെറുപ്പമായിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നവ്യ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിവരണമെന്നും പലരും ആഗ്രഹിക്കുന്നു.

View this post on Instagram

Workout …

A post shared by Navya Nair (@navyanair143) on