മാരുതി കാറുകള്‍ക്ക് വില കൂടും

single-img
1 August 2018

മാരുതി എല്ലാ മോഡലുകള്‍ക്കും വില കൂട്ടാനൊരുങ്ങുന്നു. നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും വിദേശ വിനിമയത്തിലെ ഏറ്റകുറച്ചിലുകളും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് കമ്പനി പറയുന്നു. വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളുടെ വില കുറയുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ.

എന്നാല്‍, അത് ദിവസേന ഉയരുകയാണ്. ഇതിന് പുറമെ, വിദേശ നാണയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളെയും ബാധിച്ചതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു. ഈ മാസം തന്നെ വില കൂട്ടും.

എന്നാല്‍ വില എത്ര ശതമാനം ഉയര്‍ത്താനാണ് തീരുമാനമെന്ന് മാരുതി അറിയിച്ചിട്ടില്ല. 2.51 ലക്ഷത്തിലാരംഭിക്കുന്ന മാരുതിയുടെ ഏറ്റവും ചെറിയ കാറായ ഓള്‍ട്ടോ800 മുതല്‍ 11.51 ലക്ഷം രൂപ വില വരുന്ന സെഡാന്‍ മോഡല്‍ സിയാസിന് വരെ നിശ്ചിത വിലയില്‍ മാറ്റമുണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.