പാചകവാതക വില വീണ്ടും കൂട്ടി

single-img
1 August 2018

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണു വര്‍ധിപ്പിച്ചത്. ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ധിപ്പിക്കാനും തീരുമാനമായി. ഇന്നു മുതല്‍ 291.48 രൂപയാകും സബ്‌സിഡി ലഭിക്കുക.