ദുബായില്‍ മലയാളിക്ക് 6.85 കോടി രൂപ ‘ലോട്ടറിയടിച്ചു’

single-img
1 August 2018

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം ഡോളറിന് (ഏകദേശം 6.85 കോടി രൂപ) കുവൈത്തിലുള്ള മലയാളിയായ സന്ദീപ് മേനോന്‍ അര്‍ഹനായി. 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നിലവില്‍വന്നശേഷം ഒന്നാം സമ്മാനംനേടുന്ന 132ാമത്തെ ഇന്ത്യക്കാരനാണ്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

277 സീരീസിലെ 2095 ടിക്കറ്റാണ് സന്ദീപിനെ ഭാഗ്യവാനാക്കിയത്. ജീവിതത്തില്‍ ഇന്നുവരെ വലിയ സമ്മാനങ്ങളൊന്നും കിട്ടാതിരുന്ന തനിക്ക് ഈ ലോട്ടറി വലിയ ആശ്ചര്യമാണെന്ന് സന്ദീപ് മേനോന്‍ പ്രതികരിച്ചു. ഇതേ നറുക്കെടുപ്പില്‍ ബി.എം.ഡബ്‌ള്യു. കാറിന് ഇന്ത്യക്കാരിയായ ശാന്തി ബോസും ഈജിപ്ത് പൗരനായ ഹൊസ്സം ഹുസ്സൈന്‍ സല്‍മാനും തിരഞ്ഞെടുക്കപ്പെട്ടു.