‘എല്ലാം അറിയാന്‍ ഞാന്‍ ദൈവമല്ല’: ആള്‍ക്കൂട്ടകൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തോട് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

single-img
31 July 2018

ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണമായ കാര്യമല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ആള്‍വാറില്‍ അക്ബര്‍ ഖാനെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തെപ്പറ്റി ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാന്‍ താന്‍ ദൈവമല്ലെന്നും വസുന്ധര രാജെ പറഞ്ഞു. മാന്യമായ തൊഴില്‍ ലഭിക്കാത്തതു കാരണമുള്ള നിസഹായതയാണ് പലപ്പോഴും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് കാരണം. ഇത് എല്ലാ വിഭാഗം മനുഷ്യരിലും ഉള്ളതാണ്. ഒരു സംസ്ഥാനത്തെ ആളുകളില്‍ മാത്രം കാണുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.