തന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജ്

single-img
31 July 2018

‘ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാം എല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ ഇങ്ങനെയാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മാധ്യമ പ്രവര്‍ത്തകയായ സുപ്രിയാ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ.

ഇവര്‍ക്ക് നാല് വയസ്സുള്ള മകളുണ്ട്. സുപ്രിയ ഇപ്പോള്‍ സിനിമാ നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ആരംഭിച്ച സിനിമാ നിര്‍മാണക്കമ്പനി നോക്കിനടത്തുന്നത് സുപ്രിയയാണ്. ആദ്യചിത്രമായ നയനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോമിക്കുകയാണ്. മംമ്ത മോഹന്‍ദാസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്.

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് മുരളി ഗോപിയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തില്‍ വില്ലനായെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.