ഓഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍

single-img
31 July 2018

ആലപ്പുഴ: കനത്ത മഴ തുടരുന്ന തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

കനത്ത മഴ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ്. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.