ജലന്തര്‍ ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു; കുരുക്ക് മുറുക്കി ഡ്രൈവറുടെ മൊഴി

single-img
31 July 2018

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. കുറവിലങ്ങാട് നാടികുന്ന് മീത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം എത്തിയ കാറിന്റെ ഡ്രൈവറുടെയും കാറിന്റെ ഉടമയും ബിഷപ്പിന്റെ സഹോദരനുമായ ഫിലിപ്പിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

കാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി. ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശി നാസര്‍ 2006 മുതല്‍ ബിഷപ്പിന്റെ സഹോദരന്റെ ഡ്രൈവറാണെന്നാണ് മൊഴി. പല പ്രാവശ്യം ബിഷപ്പുമൊത്ത് ഇവിടെ എത്തിയപ്പോള്‍ മീത്തില്‍ താമസിച്ചിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധുവായ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാന്‍ പോകാനാണ് തീരുമാനം. വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുവാദം കിട്ടിയാല്‍ എടുക്കും. അല്ലാത്തപക്ഷം സെക്രട്ടറിയുടെ മൊഴി എടുക്കാനാണ് തീരുമാനം.