റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ട്രാഫിക് പൊലീസ് യുവാവിന് റോസാപ്പൂവ് സമ്മാനമായി നല്‍കി; സന്തോഷത്തോടെ അതുമായി വീട്ടിലെത്തിയപ്പോള്‍ കുടുംബകലഹം; പിന്നെ സംഭവിച്ചത്

single-img
30 July 2018

വഴിയില്‍ വച്ച് ട്രാഫിക് പൊലീസ് സമ്മാനിച്ചതായിരുന്നു ആ ചുവന്ന റോസാപ്പൂവ്. സന്തോഷത്തോടെ അതുമായി വീട്ടിലെത്തിയപ്പോള്‍ എല്ലാം തകര്‍ന്നു. പൊലീസ് തന്നതാണെന്ന് പറഞ്ഞാല്‍ ഭാര്യയുണ്ടോ അത് വിശ്വസിക്കുന്നു. ഒടുവില്‍ കുടുംബകലഹം ഒഴിവാക്കാന്‍ ഗത്യന്തരമില്ലാതെ യുവാവ് പൊലീസിന്റെ സഹായം തന്നെ തേടി.

ലക്‌നൗവിലാണ് രസകരമായ ഈ സംഭവം. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഹെല്‍മറ്റ് ധരിച്ച് ബൈക്ക് യാത്രചെയ്യുന്നവര്‍ക്ക് പൊലീസ് സമ്മാനമായി റോസാപ്പൂവ് നല്‍കിയിരുന്നു. അങ്ങനെ കിട്ടിയ പൂവുമായാണ് യുവാവ് വീട്ടിലെത്തിയത്. പക്ഷേ റോസാപ്പൂവില്‍ തുടങ്ങിയ സംശയം ഭാര്യയ്ക്ക് അയാള്‍ എത്ര പറഞ്ഞിട്ടും വിശ്വാസമായില്ല.

ഭാര്യയെ സത്യാവസ്ഥ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ നിവൃത്തിയില്ലാതെ യുവാവ് റോസപ്പൂവ് നല്‍കിയ പൊലീസുകാരനെ തേടി പുറപ്പെട്ടു. പൊലീസുകാരനെ കണ്ടെത്തി തന്റെ ദുരനുഭവം പറഞ്ഞ യുവാവിന് പൊലീസ് തന്നെ പരിഹാരമാര്‍ഗ്ഗവും നല്‍കി.

യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണില്‍ നിന്ന് പൊലീസ് അയാള്‍ക്ക് നല്‍കി. ഒടുവില്‍ ആ ഫോട്ടോ കണ്ടപ്പോഴാണ് ഭാര്യയ്ക്ക് തന്റെ അബദ്ധം മനസ്സിലായത്. യുവാവിന് റോസാപ്പൂ നല്‍കിയ പൊലീസുകാരനാണ് ഫെയ്‌സ്ബുക്കിലൂടെ രസകരമായ സംഭവം പങ്കുവച്ചത്.

रोड साइन,रोड मार्किंग, सिग्नल,गोल चक्कर,जेब्रा लाइन,स्टॉप लाइन….इत्यादि का कुछ मतलब होता है,कुछ उद्देश्य होता…

Posted by Prem Shahi on Saturday, July 21, 2018