മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

single-img
30 July 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മിനസോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കാണ് മുഖ്യമന്ത്രി പോകുന്നത്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും മികച്ച ചികില്‍സ നല്‍കുന്ന സ്ഥാപനമാണിത്.

ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികില്‍സാ ചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നത് സര്‍ക്കാരായിരിക്കും. ഓഗസ്റ്റ് 19ന് പരിശോധന തുടങ്ങും. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണു വിവരം.

മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും മയോ ക്ലിനിക്കില്‍ ചികില്‍സ തേടിയിരുന്നു.