കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ സ്വകാര്യ ബസിടിച്ചു

single-img
30 July 2018

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാറിനു പിന്നില്‍ ബസിടിച്ചെങ്കിലും കോടിയേരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം ഉച്ചക്ക് മുന്നു മണിയോടെയാണ് സംഭവം.

ചോറോട് ബസ് സ്റ്റോപ്പിന് സമീപം ഗതാഗത കുരുക്കിനെ തുടര്‍ന്ന് കാര്‍ നിറുത്തിയപ്പോഴായിരുന്നു തൊട്ടില്‍പാലത്ത് നിന്ന് വന്ന അസ്മ എന്ന ബസ് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. പുറമേരിയിലെ ഒരു മരണ വീട്ടില്‍ നിന്ന് വടകരയിലേക്ക് മടങ്ങുമ്പോഴാണ് അപകടം.