ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

single-img
30 July 2018

ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതിനാണ് സിയാദിനെ അറസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ളവ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം വിശ്വനാഥന്‍ എന്നയാള്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് അറസ്റ്റ് നീളുമെന്ന് തന്നെയാണ് പോലീസ് അറിയിച്ചിരിക്കുന്നത്.