മോദിക്കെതിരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

single-img
30 July 2018

മോദിക്കെതിരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു. നാഷണ്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് യുവാവ് മോദിക്കെതിരെ ഭീഷണി മുഴക്കിയത്. സെക്യൂരിറ്റി ജീവനക്കാരനായ കാശിനാഥ് മണ്ഡലിനെയാണ് മുംബൈയില്‍ വച്ച് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

രാസാക്രമണം നടത്തുമെന്നുള്ള കോള്‍ വന്നതോടെ പൊലീസ് നമ്പര്‍ ട്രേസ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായ മണ്ഡല്‍. ഇയാള്‍ മുംബൈ റെയില്‍വെ സ്റ്റേഷനില്‍ നിന്നും സൂറത്തിലേക്ക് പോകുന്നതിനിടക്കാണ് പൊലീസ് പിടികൂടിയത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്ത് ജാര്‍ഖണ്ഡില്‍ നടന്ന നക്‌സല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ ഉണ്ടെന്നും മണ്ഡല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.