രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്ര പരിമിതപ്പെടുത്തണം; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

single-img
30 July 2018

Support Evartha to Save Independent journalism

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്ര പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം.

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ബീച്ചുകളിലും കടലിലും ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.