ടിടിവി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം; നാലു പേര്‍ക്ക് പരിക്ക്

single-img
29 July 2018

തമിഴ്‌നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ കാറിനുനേരെ പെട്രോള്‍ ബോംബാക്രമണം. ചെന്നൈയില്‍ വച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ആക്രമണമുണ്ടായപ്പോള്‍ ദിനകരന്‍ കാറില്‍ ഉണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അണ്ണാഡിഎംകെയില്‍ വിമത നീക്കത്തിനു നേതൃത്വം നല്‍കിയ ദിനകരന്‍ പിന്നീട് പാര്‍ട്ടി വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിക്കുകയായിരുന്നു.