നാലു വയസ്സേ ഉള്ളൂ; പക്ഷേ ചെസ്സിലെ കരുനീക്കം ആരെയും ഞെട്ടിക്കും

single-img
29 July 2018

സാന്‍വി അഗര്‍വാള്‍ നഴ്‌സറിയിലാണ് പഠിക്കുന്നത്. പക്ഷ അവള്‍ക്ക് ചെസ്സിലെ എല്ലാ നീക്കങ്ങളും വളരെ കൃത്യമായി അറിയാം. അവള്‍ കരുക്കള്‍ നീക്കുന്നത് മുതിര്‍ന്നവരെ പോലും ഞെട്ടിപ്പിച്ചുകളയും. ചണ്ഡീഗഡ്ഡ് സ്വദേശിയായ സാന്‍വി പെണ്‍കുട്ടികളുടെ അണ്ടര്‍ 7 ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി.

അണ്ടര്‍ 5 വിഭാഗത്തിലും ജേതാവായ ഈ കൊച്ചുമിടുക്കി 2019ല്‍ നടക്കാന്‍ പോകുന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 6 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ‘എന്റെ അച്ഛനും അമ്മയുമാണ് എന്നെ ചെസ് കളിക്കാന്‍ പഠിപ്പിച്ചത്. കമ്പ്യൂട്ടറിലൂടെയാണ് അവര്‍ എനിക്ക് ചെസ് പഠിപ്പിച്ചത്’. സാന്‍വി പറയുന്നു.

ഏഷ്യന്‍ കപ്പിലും ലോകകപ്പിലും ചാമ്പ്യനാകാനുള്ള എല്ലാ കഴിവും ഈ നാലുവയസ്സുകാരിക്കുണ്ടെന്ന് കോച്ച് നിതിന്‍ റാത്തോര്‍ പറയുന്നു. ചെസ്സിലെ എല്ലാ ആക്രമണ നീക്കങ്ങളും അവള്‍ അതിവിദഗ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്നും നിതിന്‍ റാത്തോര്‍ പറയുന്നു.

ചെന്നൈ സ്വദേശിയായ 12 വയസ്സുകാരന്‍ പ്രഗ്‌നാനന്ദ കഴിഞ്ഞമാസമാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ചെസ് ചാമ്പ്യനായത്.