ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യമായി ഖത്തര്‍

single-img
29 July 2018

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യമായി ഖത്തര്‍. 5 ജി സ്പീഡിലുള്ള നെറ്റ് വര്‍ക്ക് നല്‍കി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഖത്തര്‍ വീണ്ടും നേട്ടം സ്വന്തമാക്കുന്നത്. ഊക്ല സ്പീഡ് ടെസ്റ്റിലാണ് ഖത്തറിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

സെക്കന്‍ഡില്‍ 63.22 എം.ബിയാണ് ഖത്തറിലെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം. 16.53 എം.ബി.പി.എസാണ് അപ്ലോഡ് വേഗം.
നോര്‍ വേയാണ് ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ രണ്ടാമത്. സെക്കന്‍ഡില്‍ 62.14 എം.ബിയാണ് നോര്‍ വേയിലെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം.

അതേസമയം, രാജ്യാന്തരതലത്തില്‍ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 23.54 എം.ബിയും അപ്ലോഡ് വേഗം സെക്കന്‍ഡില്‍ 9.28 എം.ബിയുമാണ്. ഇന്റര്‍നെറ്റ് വേഗത്തില്‍ പുരോഗതി ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇന്റര്‍നെറ്റ് വേഗതയില്‍ 109ാം സ്ഥാനത്താണ്. 9.12 എം.ബിയാണ് ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം. 3.62 എം.ബിയാണ് അപ്ലോഡ് വേഗം. അതേ സമയം, ബ്രോഡ്ബാന്ഡ്് ഇന്റര്‍നെറ്റില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.