ലാവ്‌ലിന്‍ വീണ്ടും കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
29 July 2018

ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലാവ്‌ലിനെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ ഇന്നലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ലാവ്‌ലിന്‍ കേസിനെ നിയമപരമായി തന്നെ നേരിടും. ലാവ്‌ലിന്‍ കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് സി.ബി.ഐ കോടതി നേരത്ത കണ്ടെത്തിയതാണ്.

കുറ്റപത്രവും കോടതി തള്ളി. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചതാണ്. അതിനര്‍ത്ഥം കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.