ആലിംഗനം ചെയ്യാനെത്തിയ വ്യവസായിയെ തടഞ്ഞ് കത്രീന കെയ്ഫ്: വീഡിയോ

single-img
29 July 2018

മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണാ പട്ടേലിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കത്രീന കെയ്ഫ്. കാറില്‍ നിന്ന് ഇറങ്ങി അകത്തുകയറാന്‍ പോകുമ്പോള്‍ താരങ്ങളെ സ്വീകരിക്കാനായി കുറെ പേര്‍ നിന്നിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് കത്രീനയെ ആലിംഗനം ചെയ്ത് അകത്തേക്ക് ആനയിക്കാന്‍ തയ്യാറെടുത്തത്.

എന്നാല്‍ കത്രീന അത് തടയുന്ന വീഡിയോ വൈറലായി. മധ്യവയസ്‌കനായ ഒരു വ്യവസായിയാണ് കത്രീനയോട് ഇത്തരത്തില്‍ പെരുമാറിയത്. കത്രീന അയാളെ തടഞ്ഞിട്ട് അകത്തേക്ക് കയറിപോകുന്നത് വീഡിയോയില്‍ കാണാം. ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് പറഞ്ഞാണ് കത്രീന അകത്തേക്ക് പോയത്. കോടീശ്വരനായ മധ്യവയസ്‌കന്‍ ചെറുതായൊന്ന് ചമ്മി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.