ഗര്‍ഭിണിയായ ആടിനെ എട്ട് പേര്‍ ബലാത്സംഗം ചെയ്ത് കൊന്നു

single-img
29 July 2018

ഹരിയാനയില്‍ ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. ഹരിയാനയിലെ മേവാത്തിലാണ് സംഭവം. അസ്ലു എന്ന ആളുടെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ ലഹരിമരുന്നിന് അടിമകളാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സവര്‍ക്കര്‍, ഹാരുണ്‍, ജാഫര്‍ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആടിനെ മൃഗഡോക്ടര്‍ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനയിലാണ് ബലാത്സംഗം ചെയ്തതായി തെളിഞ്ഞത്.

മനുഷ്യന്റെ ക്രൂരത മൃഗങ്ങളിലേക്ക് കടക്കുന്നത് പേടിപ്പെടുത്തുന്നതായി പെറ്റയുടെ ഇന്ത്യന്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ അസര്‍ പറഞ്ഞു. ലഹരിക്ക് അടിമകളായ പ്രതികള്‍ ഒളിവിലാണെന്നും എന്നാല്‍ ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും മേവാത് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്‍ പറഞ്ഞു.