ഫെഫ്ക സംഘടനയുടെ തലപ്പത്ത് കൂട്ടരാജിയെന്ന വാര്‍ത്ത വ്യാജം • ഇ വാർത്ത | evartha
Kerala

ഫെഫ്ക സംഘടനയുടെ തലപ്പത്ത് കൂട്ടരാജിയെന്ന വാര്‍ത്ത വ്യാജം

ഫെഫ്ക സംഘടനയുടെ തലപ്പത്ത് കൂട്ടരാജിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഫെഫ്കയുടെ പത്രക്കുറിപ്പ്. ഫെഫ്ക തകര്‍ന്നുപോകുമെന്നു മനപ്പായസമുണ്ട ചിലരുടെ മോഹഭംഗത്തില്‍നിന്നുണ്ടായ പ്രതികാര നടപടിയാണ് ഈ നുണ പ്രചാരണം. പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിലവിലുള്ള ജനറല്‍ കൗണ്‍സില്‍ കമ്മിറ്റി രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി നവംബറില്‍ തിരഞ്ഞെടുപ്പ് നേരിടേണ്ടതാണ്. തിരഞ്ഞെടുപ്പ് ഓഗസ്റ്റില്‍ നടത്തുന്നതിനെ കുറിച്ചു നടന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഫെഫ്കയില്‍ കൂട്ടരാജി എന്ന നുണയായി പ്രചരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.