75 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍; 10 ജി.ബി ഡാറ്റ; 500 എസ്.എം.എസ്; ജിയോയെ വെല്ലാന്‍ തകര്‍പ്പന്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍

single-img
29 July 2018

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എലിന്റെ ആകര്‍ഷകമായ ഏറ്റവും പുതിയ പ്ലാന്‍. 75 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ്‌കോള്‍, പത്ത് ജി.ബി ഡാറ്റ, 500 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ ഉണ്ടാവുക. 15 ദിവസത്തേക്കാണ് വാലിഡിറ്റിയെങ്കിലും എസ്.ടി.വി 98 രൂപ ചെയ്താല്‍ 18 ദിവസത്തേക്ക് കൂടി കാലാവധി വര്‍ധിപ്പിക്കാം.

ജിയോ പുറത്തിറക്കിയ 98 രൂപയുടെ പ്ലാനിനെ മറികടക്കാനാണ് കുട്ടി റീച്ചാര്‍ജുമായി ബി.എസ്.എന്‍.എല്‍ എത്തിയിരിക്കുന്നത്. 2 ജിബി 4ജി ഡാറ്റ, 300 എസ്.എം.എസ്, പരിധിയില്ലാത്ത വോയ്‌സ്‌കോള്‍ എന്നിവയാണ് ജിയോ പ്ലാനില്‍ ഉളളത്. 30 ദിവസത്തേക്ക് ദിവസേന 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍, 100എസ്.എം.എസ് എന്ന ആകര്‍ഷകമായ ഓഫറിന് പിന്നാലെയാണ് ബി.എസ്.എന്‍.എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാഴ്ച മുന്‍പാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ തെലങ്കാനയില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാവുക. മറ്റ് നഗരങ്ങളിലേക്ക് ഉടന്‍ പ്ലാന്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന.