ഫ്രാന്‍സില്‍ യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല

single-img
28 July 2018

പാരീസ്: ഫ്രാന്‍സില്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍. ജൂലായ് 23 മുതല്‍ ഫ്രാന്‍സില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ നിര്‍ബന്ധമില്ലെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അലക്സാണ്ടര്‍ സീഗ്ലെര്‍ ട്വീറ്റ് ചെയ്തു.

ഷീഗന്‍ അതിര്‍ത്തി കടക്കുന്നവര്‍ക്കും വിമാനത്താവളം വഴി കടക്കാത്തവര്‍ക്കും വേണ്ടിയാണ് ട്രാന്‍സിറ്റ് വിസ ബാധകമായിരിക്കുന്നത്. എന്നിരുന്നാലും, ഷീഗന്‍ പ്രദേശത്തിന് പുറത്തുള്ള സ്ഥലത്തായിരിക്കും ഹോട്ടല്‍ സൗകര്യം. ഈ പ്രദേശത്തിന് പുറത്ത് താമസിക്കണമെങ്കില്‍ കൃത്യമായ ടൂറിസ്റ്റ് വിസ ആവശ്യമാണ്.