ലാവ്‌ലിന്‍: പിണറായി അറിയാതെ കരാറില്‍ മാറ്റമുണ്ടാകില്ല;വിചാരണ നേരിടണമെന്ന് സിബിഐ.

single-img
28 July 2018

ന്യൂഡൽഹി: ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നു സിബിഐ ചൂണ്ടിക്കാട്ടി.

ലാവ്‌ലിന്‍ കരാറിലൂടെ സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായത് മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ കടുത്ത വീഴ്ചയാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ളൈ കരാര്‍ ആയി മാറിയത് പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ്. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് ഭീമമായ നഷ്ടമുണ്ടായി. അതേസമയം,​ ലാവ്‌ലിന്‍ കന്പനിക്ക് വന്‍ നേട്ടവും ഉണ്ടായി. സംസ്ഥാനത്തിന് ഉണ്ടായ ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്ക് ഒഴിയാനാകില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. വിചാരണ നേരിടുന്നതില്‍ നിന്ന് പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നാണ് സിബിഐയുടെ നിലപാട്.