‘ദൈവമേ ഇത്രയും സുന്ദരിയായവളാണോ എന്‍റെ ഭാര്യ’- അല്ലു അര്‍ജ്ജുന്‍

single-img
28 July 2018

കേരളത്തിലും ഒത്തിരി ആരാധകരുള്ള തെലുങ്ക് നടനാണ് അല്ലു അര്‍ജ്ജുന്‍ .അല്ലു തൊട്ടടുത്ത ദിവസം ആരാധകരുമായി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കുടുംബവിശേഷങ്ങള്‍ അല്ലു സാധാരണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പോസ്റ്റുചെയ്ത ചിത്രമാണ് തന്‍റെ ഭാര്യയുടേത്.

‘ഓ എന്‍റെ ദൈവമേ ഞാന്‍ കല്ല്യാണം കഴിച്ചത് ഇത്രയും സുന്ദരിയായ പെണ്ണിനെയാണോ’ എന്ന കുറിപ്പോടെ ഭാര്യ സ്നേഹയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു. പീച്ച് നിറത്തിലുള്ള ലാച്ചയുടുത്ത് അതി സുന്ദരിയായിരിക്കുന്ന സ്നേഹയെ ആരാധകരും പുകഴ്ത്തി.

ഏറെ നാള്‍ ഒരുമിച്ച് ജീവിക്കാനാകട്ടെ എന്ന് പലരും ആശംസിച്ചു. അല്ലുവിന്‍റെ ഹ്യൂമര്‍ സെന്‍സ് അപാരം തന്നെ എന്ന് കമന്‍റിട്ടവരും ചെറുതല്ല. തന്‍റെ കൂട്ടുകാരിയായിരുന്ന സ്നേഹയെ 2011ലാണ് അല്ലു വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.