കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം

single-img
28 July 2018

കണ്ണൂര്‍: കീഴാറ്റൂരിലെ ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ത്രീഡി അലൈന്‍മെന്‍റ് നോട്ടിഫിക്കേഷന്‍ തത്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. അലൈന്‍മെന്‍റ് മാറ്റണമെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

വയല്‍ക്കിളി നേതാക്കളെ ഡല്‍ഹിയിലേക്ക് ചര്‍ച്ചക്കായി വിളിപ്പിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം വയല്‍ക്കിളി നേതാക്കളുമായി ദേശീയപാതാ അധികൃതര്‍ ചര്‍ച്ചനടത്തും.

ജൂലായ് 13 നായിരുന്നു കീഴാറ്റൂരിലൂടെയുള്ള ദേശീയപാതാ അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നോട്ടിഫിക്കേഷന്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് വിവരം.